ചാവക്കാട്: സംസ്ഥാന കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കിയ പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനി മിസ്ബ മുജീബിനെ ഗുരുവായൂർ ഗാന്ധി ദർശൻ വേദി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ജില്ല പ്രസിഡന്റ് അക്ബർ ചേറ്റുവ, സ്വാതന്ത്ര സമര സേനനി കരിയിൽ പി.ടി മുഹമ്മദാലി സാഹിബ് സ്മാരക പുരസ്‌കാരം നൽകി. ബ്ലോക്ക് പ്രസിഡന്റ് രതീഷ് ഇരട്ടപ്പുഴ അധ്യക്ഷത വഹിച്ചു. എ.എൻ ആഷിക്ക്, വി.എസ് റഫീക്ക്,എം.എ. അബ്ദു, സി.എ ബഷീർ, വി.എച്ച് ഫൈസൽ, സി.സി ഉമ്മർ, വി മുസ്തഫ എന്നിവർ സംസാരിച്ചു.