ഗുരുവായൂർ: ഡൽഹിയിൽ നടന്ന 13-ാമത് ദേശീയ ഹാപ്കി ഡോ ചാമ്പ്യൻഷിപ്പിൽ ഗുരുവായൂർ സ്വദേശിക്ക് വെള്ളി മെഡൽ ഗുരുവായൂർ ക്ഷേത്രം തെക്കെ നടയിലെ വ്യാപാരി ശിവലിംഗ ദാസിന്റെ മകൻ അർജുൻ നെടിയേടത്താണ് വെള്ളി മെഡൽ നേടി നാടിന് അഭിമാനമായത്. എറണാകുളത്ത് എയർപ്പോർട്ട് മാനേജ്മെൻ്റ് വിദ്യാർത്ഥിയാണ് അർജുൻ. ഷീബയാണ് മാതാവ്.