ചാവക്കാട്: ബി.ജെ.പി നേതാവ് പി.സി ജോർജ് മുസ്‌ലിംകൾക്കെതിരെ നടത്തിയ വിദ്വേഷ പരാമർശത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പോലീസ് സ്റ്റേഷനിൽ എസ്.ഡി.പി ഐ പരാതി നൽകി. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് സെക്രട്ടറി പി.കെ റിയാസാണ് പരാതി നൽകിയത്. സ്വകാര്യ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു ജോർജ്ജ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയത്. കഴിഞ്ഞ ദിവസം വെൽഫെയർ പാർട്ടിയും പി.സി ജോർജിനെതിരെ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.