ചാവക്കാട്: സംസ്ഥാന സ്കൂൾ കാലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ ടീം അംഗം പി.എം ആദിലിന് സി.പി.എം പുത്തൻകടപ്പുറം ഇ.എം.എസ് നഗർ ബ്രാഞ്ച് കമ്മിറ്റി അനുമോദനം നൽകി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എച്ച് സലാം ഉപഹാരം നൽകി. ലോക്കൽ കമ്മിറ്റി അംഗങ്ങളായ ടി.എം ഹനീഫ, അംഗം എം.എ ബഷീർ, ബ്രാഞ്ച് സെക്രട്ടറി മുസ്തഫ തയ്യിൽ, ഷാഹു കൂരാട്ടിൽ, കെ.കെ ശംസുദ്ധീൻ, സജ്‌ന ഷാഹു, ടി.എം റഫീഖ്, ശംസുദ്ധീൻ, റസാഖ്, അബ്ദുള്ളകുട്ടി എന്നിവർ പങ്കെടുത്തു.