Friday, January 10, 2025

കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റി പി.ടി മോഹനകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായിരുന്ന പി.ടി മോഹനകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ചു. കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ യോഗം മുൻ എം.എൽ.എയും  ഗുരുവായൂർ ദേവസ്വം മുൻ ചെയർമാനുമായ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം  ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ്‌ അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി മുൻ മെമ്പർ സി.എ ഗോപപ്രതാപൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.വി ബദറുദ്ധീൻ, കെ.വി സത്താർ, ഇർഷാദ് കെ ചേറ്റുവ, ജമാൽ പെരുമ്പാടി, നിഖിൽ ജി കൃഷ്ണൻ, സി.എസ് സൂരജ്, എം.ബി സുധീർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments