ഒരുമനയൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ എ ഗ്രേഡ് നേടിയ എം.സി.സി അംഗം മിസ്ബ മുജീബിന് നാടിന്റെ സ്നേഹാദരവ്. ഒരുമനയൂർ എം.സി.സി അംഗങ്ങൾ വീട്ടിലെത്തിയാണ് അനുമോദനം നൽകിയത്. എം.സി.സി അംഗങ്ങളായ അമീർ, സിയാസ്, ഫൈസൽ, സലാം, ഫാസിൽ, ഷെരിഫ്, ഷാദിർ, ഷിബിലി, സിനാൻ, റിഷാദ്, ബിലാൽ, സയാൻ സിയാസ് എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു. എം.സി.സി മെമ്പർമാരായ മുജീബ്-സുവിത ദമ്പതികളുടെ മകളാണ് മിസ്ബ മുജീബ്.