തിരൂർ: ബി.പി അങ്ങാടി നേർച്ചക്കിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ഏഴൂർ സ്വദേശി കൃഷ്ണണൻകുട്ടിയാണ് മരിച്ചത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച അർധരാത്രിയോടെയാണ് പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന ഇടഞ്ഞത്. ആന കൃഷ്ണൻകുട്ടിയെ തൂക്കിയെറിയുകയായിരുന്നു. പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. 17 പേർക്ക് പരിക്കേറ്റിരുന്നു.