കടപ്പുറം: 75 വയസ്സ് പിന്നിട്ടിട്ടും കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളിയാകുന്ന മുൻ പ്രവാസിയായ എ.എം മുഹമ്മദലിയെ പ്രവാസി ഭാരത് ദിവസ് ദിനത്തിൽ കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് നളിനാക്ഷൻ ഇരട്ടപ്പുഴ അഞ്ചങ്ങാടിയിലെ മുഹമ്മദലിയുടെ വസതിയിലെത്തി അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ആച്ചി ബാബു, കർഷക കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ്, മണ്ഡലം വൈസ് പ്രസിഡൻ്റ് അബ്ദുൽ റസാഖ്, റഫീഖ് കറുകമാട്, ആച്ചി അബ്ദു, വലീദ് തെരുവത്ത്, അസീസ് ചാലിൽ, വല്ലങ്കി അസീസ്, അബൂബക്കർ വലപ്പാട് എന്നിവർ സംസാരിച്ചു.