ഒരുമനയൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മാപ്പിളപ്പാട്ട് മൽസരത്തിൽ എ ഗ്രേഡ് നേടിയ മിസ്ബ മുജീബിന് നാടിൻ്റെ ആദരം. ഒരുമനയൂർ യുവജന കലാവേദിയുടെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ വീട്ടിലെത്തിയാണ് അനുമോദനം നൽകിയത്. യുവജന കലാ വേദി മെമ്പർമാരായ ശിഹാബ്, താഹ, സുബൈർ ദുൽഹാൻ, ഗൾഫ് മെമ്പർ മുജീബ്, ഷെജിൽ, ശിഫ ഹംസക്കുട്ടി, പന ഫൈസൽ, മുഹ്സിൽ മുബാറക്, അമീർ കുഞ്ഞാലി, ഹിഷാം ഇസ്മായിൽ, അസ്ഹർ മൻസൂർ, മിലാൻ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു. ഒരുമനയൂർ സൗത്ത് വലിയകത്ത് മോർത്തകയിൽ മുജീബ്-സുവിത ദമ്പതികളുടെ മകളാണ് മിസ്ബ.