ഗുരുവായൂർ: താമരയൂർ ഇ.എം.എസ് നഗറിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന് പരിക്കേറ്റു. ചാവക്കാട് ബ്ലാങ്ങാട് സ്വദേശി ഹസ്സനാ(50)ണ് പരിക്കേറ്റത്. ഇന്ന് വൈകീട് 6.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ കോട്ടപ്പടി ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.