ചാവക്കാട് : നിർമാണത്തിനാവശ്യമായ ചെമ്മണ്ണ് ലഭിച്ചു തുടങ്ങിയതോടെ ജില്ലയിലെ ഹൈവേ നിർമ്മാണ പ്രവർത്തികൾക്ക് ഇനി വേഗത കൂടും. ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള മേഖലയിലെ നിർമാണത്തിനാവശ്യമായ ചെമ്മണ്ണ് ഇപ്പോൾ ആറിടത്തായി ശേഖരിച്ചിട്ടുണ്ട്. ബൈപ്പാസുകൾ, മേൽപ്പാലങ്ങളും അടിപ്പാതകളുമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്കാണ് റോഡുയർത്താൻ ചെമ്മണ്ണ് കൂടുതൽ ആവശ്യമായിട്ടുള്ളത്.
ഇതിനായി പരമാവധി ചെമ്മണ്ണ് ശേഖരിക്കുന്നുണ്ട്. നിർമാണപ്രവൃത്തിയുടെ ഭാഗമായി നിലവിലെ ദേശീയപാതയിൽ പലയിടത്തും വാഹനങ്ങൾ വഴി മാറ്റിവിടുന്നുണ്ട്. ഇവിടെയൊക്കെ അപകടസാധ്യതയുമുണ്ട്. മുന്നറിയിപ്പ് ബോർഡുകളും ലൈറ്റുകളും സ്ഥാപിച്ച് പണി തുടരുകയാണ്. 2025 ഡിസംബറിൽ ദേശീയപാതാ നിർമാണം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെയാണ് പണി നടന്നുവരുന്നത്.