ഒരുമനയൂർ: സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിൽ മെഡൽ നേടിയവരെ ഒരുമ ഒരുമനയൂരിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. 50 മീറ്റർ നടത്തത്തിന് ഒന്നാം സ്ഥാനവും സോഫ്റ്റ് ബോൾ ത്രോ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയ ഖദീജ ജന്നത്ത്, സോഫ്റ്റ് ബോൾ ത്രോ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഐഷ അസ്സ എന്നിവരെയാണ് അനുമോദിച്ചത്. ഇരുവർക്കും ഉപഹാരങ്ങൾ നൽകി. ഒരുമ പ്രസിഡന്റ് വി.കെ കബീർ, സെക്രട്ടറി വി.കെ ഷംസുദീൻ, ട്രഷറർ പി.കെ ഫസലുദീൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി അലി, പി.പി റഷീദ്, പി.വി നൗഷാദ് എന്നിവർ നേതൃത്വം നൽകി.