Thursday, January 9, 2025

കലോത്സവം: സ്വർണകപ്പ് നേടിയ തൃശൂർ ടീമിന് സ്വീകരണം, നാളെ വിജയ ദിനമായി ആചരിക്കും

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണകപ്പ് കരസ്ഥമാക്കിയ തൃശൂർ ജില്ലാ ടീമിന് നാളെ സ്വീകരണം. രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയിലാണ് ആദ്യ സ്വീകരണം.ക്കും. തുടർന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 11.30ന് മോഡൽ ഗേൾസ് സ്കൂൾ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂർ ടൗൺ ഹാളിലേക്ക് ആനയിക്കും. ടൗൺ ഹാളിൽ സ്വീകരണ സമ്മേളനവും നടക്കും. സ്വീകരണ കേന്ദ്രങ്ങളിൽ മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുക്കും. നാളെ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും വിജയദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments