തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത നവകേരളം വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ ഭാഗമായി സ്നേഹതീരം നമ്പി കടവ് ബീച്ചിൽ ശുചീകരണം സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തളിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അനിത ടീച്ചർ, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ.എം മെഹബൂബ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബുഷറ അബ്ദുൽ നാസർ, ബ്ലോക്ക് മെമ്പർമാരായ കല ടീച്ചർ, ലിൻഡ സുഭാഷ് ചന്ദ്രൻ, ബഗീഷ് പൂരാടൻ, വാർഡ് മെമ്പർമാരായ ഐ.എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ എന്നിവർ സംസാരിച്ചു.