Wednesday, January 8, 2025

തീരോത്സവം 2025; തൊട്ടാപ്പിൽ സംഘാടക സമിതി ഓഫീസ് തുറന്നു

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ സംഘടിപ്പിക്കുന്ന തീരോത്സവം 2025 സംഘാടക സമിതി ഓഫീസ് തുറന്നു. തൊട്ടാപ്പ് ബദർപള്ളി പരിസരത്ത് ആരംഭിച്ച ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കാഞ്ചന മൂക്കൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ മിസിരിയ മുസ്താകലി,  ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഹസീന താജുദ്ദീൻ, വി.പി മൻസൂർ അലി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മുഹമ്മദ് നാസിഫ്, ടി.ആർ ഇബ്രാഹിം, ബോഷി ചാണശ്ശേരി, സുനിത പ്രസാദ്, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുരായ പി.വി ഉമ്മർ കുഞ്ഞി, പി.എം മുജീബ്, സംഘാടക സമിതി ഭാരവാഹികളായ ആർ.കെ ഇസ്മായിൽ, വി.എം മനാഫ്, എം.എസ് പ്രകാശൻ, റാഫി വലിയകത്ത്, ഹനീഫ തെക്കൻ, പി.കെ ഷാഫി, സക്കീർ കള്ളാമ്പി, ആർ.ടി ഇസ്മായിൽ, ഷറഫുദ്ദീൻ മുനക്കകടവ്, ആർ.ടി ജലീൽ, അഹമ്മദ് മൊയിനുദ്ധീൻ, ദിലീപ് കുമാർ, പി.കെ ശറഫുദ്ധീൻ, മജീദ് താഴത്ത്, ബാദുഷ പള്ളത്ത്, ശിവജി ഗണേശൻ, ഇബ്രാഹിം തൊട്ടാപ്പ്, ജലാൽ, റാഫി, ഫൈസൽ ആറങ്ങാടി, സാജിത ശറഫുദ്ധീൻ എന്നിവർ സംബന്ധിച്ചു. സ്റ്റേജ് ഷോ, കർണിവൽ,വിവിധ സംഗമങ്ങൾ, ഘോഷയാത്ര, പ്രദർശന വിപണന സ്റ്റാളുകൾ, കലാപരിപാടികൾ, കലാകായിക മത്സരങ്ങൾ  വർണ്ണമഴ തുടങ്ങി വിവിധ പരിപാടികൾ തീരോത്സവത്തിന്റെ ഭാഗമായി നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments