Wednesday, January 8, 2025

മൂന്നാറിൽ റിസോട്ടിന്റെ ആറാം നിലയിൽനിന്നുവീണ് 10 വയസ്സുകാരൻ മരിച്ചു; അപകടം ജനൽതുറക്കാൻ ശ്രമിക്കുമ്പോൾ

മൂന്നാര്‍: മാതാപിതാക്കളോടൊപ്പം മൂന്നാറില്‍ വിനോദ സഞ്ചാരത്തിനെത്തിയ പത്തു വയസ്സുകാരന്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍നിന്ന് വീണു മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ സാഗര്‍ ദലാലിന്റെ മകന്‍ പ്രാരംഭ ദലാല്‍ ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയിലാണ് മൂന്നാര്‍ പള്ളിവാസല്‍ ചിത്തിരപുരത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിന്റെ ആറാം നിലയിലെ മുറിയില്‍നിന്ന് കുട്ടി വീണത്. സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ താഴെ വീഴുകയായിരുന്നു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചയോടെ മരിച്ചു.

കസേരയില്‍ കയറിയ കുട്ടി സ്ലൈഡിങ് വിന്‍ഡോ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാല് തെറ്റി കസേരയില്‍നിന്ന് മറിഞ്ഞ് ജനലിലൂടെ താഴേക്ക് വീണു. തലയോട്ടിയിലെ പരിക്കാണ് മരണകാരണമെന്നാണ് വിവരം. വെള്ളത്തൂവല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments