Wednesday, January 8, 2025

‘പോരാട്ടത്തിന് ഒപ്പം നിന്നു’: മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദി പറഞ്ഞ് ഹണിറോസ്

കൊച്ചി: തന്റെ പോരാട്ടത്തിനു ഒപ്പംനിന്ന് ശക്തമായ നടപടിയെടുത്ത കേരള സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടി ഹണി റോസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സമൂഹ മാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടുമെന്നും പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ലെന്നും ഹണി റോസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു വ്യക്തിയെ കൊന്നുകളയാൻ കത്തിയും തോക്കും ഒന്നുംവേണ്ട ഇക്കാലത്ത് ഒരു കൂട്ടം സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നുള്ള നീചവും, ക്രൂരവുമായ അസഭ്യ അശ്ലീല ദ്വയാർ‌ഥ കമന്റുകളും പ്ലാൻഡ് ക്യാംപയിനും  മതി. സമൂഹ മാധ്യമ ഗുണ്ടായിസത്തിനു നേതാവ് ഉണ്ടെങ്കിൽ മൂർച്ച കൂടും. പ്രതിരോധിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പൗരന്റെ അവകാശവും സംരക്ഷണവും തേടിയുള്ള എന്റെ പോരാട്ടത്തിനു ഒപ്പം നിന്ന് ശക്തമായ ഉറപ്പു നൽകി നടപടി  എടുത്ത കേരള സർക്കാരിനെ നയിക്കുന്ന പിണറായി വിജയൻ അദ്ദേഹത്തിനും കേരള പൊലീസിനും ഞാനും എന്റെ കുടുംബവും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

നന്ദി നന്ദി നന്ദി…”

RELATED ARTICLES
- Advertisment -

Most Popular

Recent Comments