ഗുരുവായൂർ: പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു. യുവാവിന് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി ഷാഹുലി(32)നാണ് പരിക്കേറ്റത്. ഇന്നു വൈകീട്ട് 7.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.