പുല്‍പള്ളി (വയനാട്): പുല്‍പള്ളിയില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവ ആടിനെ കൊന്നുതിന്നു. അമരക്കുനിയിലെ ജോസഫ് എന്ന കര്‍ഷകന്റെ ആടിനെയാണ് കടുവ കൊന്നത്. അമരക്കുനി കവലയ്ക്കടുത്ത് ഡി.എഫ്.ഒ. പരിശോധന നടത്തി.
പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒറ്റയ്ക്ക് പുറത്തിറങ്ങരുത്, പരിസരങ്ങളില്‍ എപ്പോഴും ശ്രദ്ധയുണ്ടാവണമെന്ന് ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, പ്രദേശത്ത് കാപ്പി വിളവെടുപ്പ് സീസണായതുകൊണ്ട് പുറത്തിറങ്ങാതിരിക്കാന്‍ ആവില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ കടുവ പരിസരത്ത് തന്നെയുണ്ട് എന്നുള്ളത് വലിയ ഭീതിക്ക് വഴിവെക്കുന്നതായും നാട്ടുകാര്‍ പറയുന്നു. കൂട് സ്ഥാപിച്ചിട്ടുള്ളതുകൊണ്ട് കടുവ എത്രയും പെട്ടെന്ന് കുടുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ, വനംവകുപ്പിന്റെ പ്രത്യേക സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുമുണ്ട്.
ചാവക്കാട് കടപ്പുറത്ത് പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു കടലാമ