Tuesday, January 7, 2025

ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപത് ഒഴിവുകൾ; ലഭിച്ചത് 2698 അപേക്ഷകൾ

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂളിലേക്ക്‌ ഒൻപത് സ്ഥിരം ഒഴിവിലേക്ക്‌ അധ്യാപകരെ നിയമിക്കുന്നു. ഇതിനായി അപേക്ഷകൾ ലഭിച്ചത് 2698 എണ്ണം. ജനുവരി 12 ന് തൃശ്ശൂരിലാണ് എഴുത്തു പരീക്ഷ. ദേവസ്വം എസ്.കെ.എച്ച്.എസ്.എസിൽ ഒഴിവുള്ള ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി -ഒഴിവ് – രണ്ട് ), സോഷ്യൽ സയൻസ് (ഒഴിവ് – ഒന്ന് ), മലയാളം ( ഒഴിവ് – ഒന്ന് ), യു.പി.സ്കൂൾ ടീച്ചർ ( ഒഴിവ്- 5 ) എന്നീ തസ്തികയിലെ സ്ഥിരം നിയമനത്തിന് 2024 മേയിലാണ് അപേക്ഷ ക്ഷണിച്ചത്. അവസാന തീയതിയായ ജൂൺ പത്തിനകം 2698 അപേക്ഷകൾ ലഭിച്ചു. യു.പി.സ്കൂൾ ടീച്ചർ തസ്തികയിലേക്ക് 1958 ഉദ്യോഗാർത്ഥികൾ അപേക്ഷിച്ചിട്ടുണ്ട്.  ഹൈസ്ക്കൂൾ ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് 165, ഹൈസ്ക്കൂൾ ടീച്ചർ ( മലയാളം) – 201, ഹൈസ്ക്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) – 374 എന്നിങ്ങനെയാണ് ലഭിച്ച മറ്റു അപേക്ഷകരുടെ എണ്ണം. നിയമനത്തിനുള്ള  എഴുത്തുപരീക്ഷ നടത്തുന്നതിനുള്ള ചുമതല എൽ.ബി.എസ്.സെൻ്ററിനാണ്. ഉദ്യോഗാർത്ഥികൾക്കുള്ള അഡ്മിറ്റ് കാർഡ്  https:/lbsedp.centre.in/first.php എന്ന ലിങ്കിൽ ലഭ്യമാണ്. അഡ്മിറ്റ് കാർഡ് ലഭിക്കാത്തവർ ദേവസ്വം ഓഫീസുമായി ബന്ധപ്പെടണം. ഫോൺ – 0487-2556280,2556335,2556346 Extn. – 247,248,249 ഇ മെയിൽ – [email protected]

RELATED ARTICLES
- Advertisment -

Most Popular

Recent Comments