പാവറട്ടി: പാവറട്ടി പള്ളി നടയിലെ പച്ചക്കറി കടയുടെ ഷട്ടർ തുറന്ന് 10000 രൂപ മോഷ്ടിച്ച രണ്ടുപേർ പിടിയിൽ. പുന്നയൂർ വെട്ടിപ്പുഴ കുന്നമ്പത്ത് വീട്ടിൽ മുഹമ്മദ് അഷറഫ് (19), എടക്കഴിയൂർ കിഴക്കേ തറയിൽ ഷൈബിൻ (19) എന്നിവരെയാണ് പാവറട്ടി ഇൻസ്പെക്ടർ ആൻ്റണി ജോസഫ് നെറ്റോയുടെ നിർദ്ദേശപ്രകാരം എസ്.ഐ വൈശാഖ്, സി.പി.ഒമാരായ വിനീത്, ജിതിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ചാവക്കാട് കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻ്റ് ചെയ്തു.