Thursday, January 23, 2025

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് സ്വർണ്ണം തട്ടിയെടുത്തു; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ചാവക്കാട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുയും 10 പവൻ സ്വർണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടുക്കി തൊടുപുഴ കോത്താനിക്കുന്ന വീട്ടിൽ മജീദ് (42)നെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി വിമലി നേതൃത്വത്തിൽ പോലിസ് അറസ്റ്റ് ചെയ്തത്. ഇടുക്കി, തൊടുപുഴ ഭാഗങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ദിവസങ്ങളോളം പിൻതുടർന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. സബ് ഇൻസ്പെക്ടർ പി.എസ് അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഇ.കെ ഹംദ്, സജീഷ് റോബർട്ട്, അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments