ചാവക്കാട്: എടക്കഴിയൂർ ചന്ദനക്കുടം നേർച്ചയോടനുബന്ധിച്ച് എക്കോസ് എടക്കഴിയൂർ സംഘടിപ്പിക്കുന്ന ‘എക്കോസ് ഫെസ്റ്റ് 2025’ നാളെ നടക്കും. വൈകീട്ട് നാലിന് എടക്കഴിയൂർ സെന്ററിൽ നിന്നും ആരംഭിക്കുന്ന കാഴ്ച. തലയെടുപ്പുള്ള ഗജവീരന്റെയും കേരളത്തിലെ പേരുകേട്ട വാദ്യ കലാകാരന്മാരുടെയും അകമ്പടിയോടെ രാത്രി 12.50ന് ജാറം അങ്കണത്തിലെത്തി സമാപിക്കും.