Thursday, January 23, 2025

ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു

ഗുരുവായൂർ: നല്ല ജീവന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിളോട്ടോത്സവത്തിന്റെ മുന്നോടിയായി ജീവ ഗുരുവായൂർ സൈക്കിളോട്ടോത്സവം സംഘടിപ്പിച്ചു. മമ്മിയൂർ ജംഗ്ഷനിൽ നടന്ന സൈക്കിളോട്ടോത്സവം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്‌ സൈക്കിൾ ചവിട്ടിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ടെംമ്പിൾ സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിനയൻ ഫ്ലാഗ് ഓഫ് ചെയ്തു. 

തിരൂർ പ്രകൃതി ഗ്രാമം ഡയറക്ടർ ഡോക്ടർ പി. എ രാധാകൃഷ്ണൻ, വാർഡ് കൗൺസിലർ ബിബിത, പി.ഐ. സൈമൺ മാസ്റ്റർ, ട്രഷറർ പീതാംബരൻ, മുരളീധര കൈമൾ, കെ.യു കാർത്തികേയൻ, ഹൈദരലി പാലുവായ്, ഹുസൈൻ ഗുരുവായൂർ, അസ്ക്കർ കൊളമ്പൊ, മുരളി അകമ്പടി തുടങ്ങിയവർ നേതൃത്വം നൽകി. കോ-ഓഡിനേറ്റർ അഡ്വ. രവി ചങ്കത്ത് സ്വാഗതവും കൺവീനർ ഷാജൻ ആളൂർ നന്ദിയും പറഞ്ഞു. ഗുരുവായൂർ എൽ.ആർ.ഐ അസോസിയേഷന്റെ ആംബുലൻസ് സേവനം യാത്രയുടെ ആദ്യാവസാനം വരെ ലഭിച്ചിരുന്നു. നല്ല ജീവന പ്രസ്ഥാനത്തിന്റെ സൈക്കിൾ യാത്രക്ക് ജനുവരി 8 ബുധനാഴ്ച വൈകിട്ട് നാലിന്  ടൗൺ ഹാൾ പരിസരത്തുവെച്ച് നടക്കുന്ന വരവേൽപ്പിൽ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments