Saturday, January 18, 2025

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ; പുന്നയൂരിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം സംഘടിപ്പിച്ചു

പുന്നയൂർ: മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി പുന്നയൂർ പഞ്ചായത്തിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണ പരിപാടികൾ സംഘടിപ്പിച്ചു. മംന്ദലാംകുന്ന് ബീച്ചിൽ നടന്ന ചടങ്ങ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹറ ബക്കർ  അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിശ്വനാഥൻ മാസ്റ്റർ, അസീസ് മന്ദലാംകുന്ന്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജി, ഐ.ആർ.ടി.സി കോഡിനേറ്റർ ആരിഫ എന്നിവർ സംസാരിച്ചു. കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ക്ലീൻ പുന്നയൂർ അംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ബീച്ചിൽ ശുചീകരണവും ബോധവൽക്കരണവും നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments