Sunday, January 19, 2025

ബ്ലാങ്ങാട് ബീച്ചിൽ ഓട്ടോ ടാക്സിയുടെ ഡാഷ്ബോർഡ് കുത്തി തുറന്നു മോഷണം; നിരവധി രേഖകൾ നഷ്ടപ്പെട്ടു 

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ ടാക്സിയുടെ ഡാഷ്ബോർഡ് കുത്തി തുറന്നു മോഷണം. നിരവധി രേഖകൾ നഷ്ടപ്പെട്ടു. ചേറ്റുവ കുണ്ടലിയൂർ പുത്തൻവീട്ടിൽ ശിഹാബിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ടാക്സിയുടെ ഡാഷ്ബോർഡ് കുത്തി തുറന്നാണ് മോഷണം നടന്നത്. ഡാഷ്ബോർഡിനുള്ളിൽ ഉണ്ടായിരുന്ന ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, എ.ടി.എം കാർഡ്, മറ്റു രേഖകൾ തുടങ്ങിയവ നഷ്ടപ്പെട്ടു. ഇന്നലെ രാത്രിയിലാണ് സംഭവം. കുടുംബവുമൊത്ത് ബ്ലാങ്ങാട് ബീച്ചിൽ എത്തിയതായിരുന്നു ശിഹാബ്. രേഖകൾ കണ്ടുകിട്ടുന്നവർ  9995625174 എന്ന മൊബൈൽ നമ്പറിലോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments