ചാവക്കാട്: എടക്കഴിയൂർ നേർച്ചക്ക് നാളെ തുടക്കം. എടക്കഴിയൂർ അഫയൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ആഘോഷവും നാളെ ആരംഭിക്കും. വൈകിട്ട് ഏഴുമണിക്ക് തെക്കേ മദ്രസ അഫയൻസ് ഗ്രൗണ്ടിൽ ഒപ്പനക്ക് തുടക്കമാവും. ചൊവ്വാഴ്ച വൈകിട്ട് നാലിന്
അഫയൻസ് നഗറിൽ നിന്നും വർണ്ണ മഹോത്സവം ആരംഭിക്കും. വിവിധ വാദ്യമേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ പുറപ്പെടുന്ന കാഴ്‌ച പുലർച്ചെ ഒരുമണിക്ക് ജാറം അങ്കണത്തിൽ എത്തിച്ചേരും.