Wednesday, January 22, 2025

പിള്ളേര് താലപ്പൊലി; ഭഗവതിക്ക്ജി.എൻ.എസ്.എസ് ജനനിയുടെ പാരമ്പര്യ തിരുവാതിരക്കളി സമർപ്പണം

ഗുരുവായൂർ: ഇടത്തരികത്ത്കാവിൽ ഭഗവതിയുടെ പിള്ളേര് താലപ്പൊലിയുടെ ഭാഗമായി ജി.എൻ.എസ്.എസ് മഹിളാ വിഭാഗം ജനനി അംഗങ്ങൾ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ കൊട്ടിപ്പാടി പാരമ്പര്യ തിരുവാതിരക്കളി സമർപ്പിച്ചു. ജി.എൻ.എസ്.എസ് സംസ്ഥാന പ്രസിഡണ്ട് ഐ.പി രാമചന്ദ്രൻ, ക്ഷേത്രം പ്രസിഡണ്ട് എൻ പ്രഭാകരൻ നായർ, മോഹൻദാസ് ചേലനാട്, ജി.എൻ.എസ്.എസ് ഭാരവാഹികളായ ശ്രീകുമാർ പി നായർ, ശ്രീധരൻ കുന്നത്ത്, ജനനി പ്രസിഡണ്ട് രാധ ശിവരാമൻ എന്നിവർ ഭദ്രദീപം തെളിയിച്ചതോടെ തിരുവാതിരക്കളി ആരംഭിച്ചു. പ്രഭിത ജയദാസിൻ്റെ നേതൃത്വത്തിലാണ് തിരുവാതിരക്കളി അരങ്ങേറിയത്. ഇടത്തിരികത്ത് കാവിലമ്മക്കായി പ്രത്യേകം എഴുതിയ സ്തുതികൾ തിരുവാതിരക്കളിയായി സമർപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments