Saturday, January 4, 2025

ഭാവ ഗായകന് ദൃശ്യ ഗുരുവായൂരിൻ്റെ ആദരം; ഭാവഗീതി പുരസ്ക്കാരം സമ്മാനിച്ചു

ഗുരുവായൂർ: മലയാളത്തിൻ്റെ ഭാവ ഗായകൻ  പി ജയചന്ദ്രനെ ദൃശ്യ ഗുരുവായൂർ ഭാവഗീതി പുരസ്ക്കാരം നൽകി ആദരിച്ചു. ഗുരുവായൂർ ഇന്ദിര ഗാന്ധി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കവിയും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാർ, ജയചന്ദ്രൻ്റെ മകൻ ദിനനാഥിന് പുരസ്ക്കാരവും പ്രശസ്തി പത്രവും 25000 രൂപയും പൊന്നാടയും സമ്മാനിച്ചു. സംവിധായകൻ കമൽ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ദൃശ്യയുടെ ജീവകാരുണ്യ പദ്ധതിയായ ജീവനം പദ്ധതിയുടെ മൂന്നാം ഘട്ടം നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് ഉദ്ഘാടനം നിർവ്വഹിച്ചു. ഇതോടനുബന്ധിച്ച് നഗരസഭയുടെ തൈക്കാട്, പൂക്കോട്  കുടുംബാരോഗ്യ കേന്ദ്രങ്ങളിലേക്ക് ഒരോ ഓക്സിജൻ കോൺസണ്ട്രേറ്റർ വീതം സൗജന്യമായി ദൃശ്യ നൽകി. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി കാര്യ ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൾ ഖാദർ, നഗരസഭ കൗൺസിലർ കെ.പി.എ റഷീദ് എന്നിവർ സംസാരിച്ചു. ദൃശ്യ സെക്രട്ടറി ആർ രവികുമാർ പ്രവർത്തന റിപ്പോർട്ടും, പി ഗോപാലകൃഷ്ണൻ നായർ ജീവനം പദ്ധതി വിശദീകരണവും നടത്തി. വി.പി ഉണ്ണികൃഷ്ണൻ പുരസ്ക്കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ പി ശ്യാംകുമാർ സ്വാഗതവും ദൃശ്യ വൈസ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് നന്ദിയും പറഞ്ഞു.

തുടർന്ന്  പി ജയചന്ദ്രൻ പാടിയ ഗാനങ്ങൾ കോർത്തിണക്കി തൃശൂർ നാദോപാസന ഓർക്കസ്ട്രയുടെ പിന്നണിയോടെ പ്രശസ്ത ഗായകരായ  കല്ലറ ഗോപൻ, എടപ്പാൾ വിശ്വൻ, പ്രീത കണ്ണൻ, ശ്രീപാർവ്വതി എന്നിവർ പങ്കെടുത്ത ‘മഞ്ഞലയിൽ മുങ്ങി തോർത്തി’ എന്ന ദൃശ്യ സംഗീതാവിഷ്ക്കാരവും ഉണ്ടായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments