ചാവക്കാട്: മണത്തലയിൽ കാൽനടയാത്രികനെ ബൈക്കിടിച്ചു തെറിപ്പിച്ചു. കാൽനടയാത്രികനും ബൈക്ക് യാത്രികനും പരിക്കേറ്റു. കാൽനട യാത്രികൻ മണത്തല കറുപ്പം വീട്ടിൽ മൊയ്തുണ്ണി(58), ബൈക്ക് യാത്രികൻ വരാപ്പുഴ മറാത്തി പറമ്പിൽ നരസിംഹ ഷെനോയ് (33) എന്നിവർക്കാണ് പരിക്കേറ്റത്. മണത്തല ബ്ലോക്ക് ഓഫീസിനടുത്ത് ഇന്ന് രാത്രി 8.15 ഓടെയായിരുന്നു അപകടം. വരാപ്പുഴയിൽ നിന്നും മംഗലപ്പുരത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാൽനടയാത്രക്കാരനെ ഇടിച്ച് ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടു പേരെയും മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.