Saturday, January 4, 2025

വലിച്ചെറിയൽ മുക്ത വാരം; ചാവക്കാട് നഗരസഭയിൽ സന്ദേശ പ്രചാരണ യാത്ര സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭയിൽ വലിച്ചെറിയൽ മുക്ത വാരത്തോടനുബന്ധിച്ച് അവലോകന യോഗവും സന്ദേശ പ്രചാരണ യാത്രയും സംഘടിപ്പിച്ചു. വിവിധ രാഷ്ട്രിയ കക്ഷി പ്രതിനിധികൾ, ക്ലബ്ബുകൾ, വ്യാപാര വ്യവസായ സംഘടനാ പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ തുടങ്ങിവരെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു യോഗവും, സന്ദേശ പ്രചാരണ റാലിയും സംഘടിപ്പിച്ചത്. 

നഗരസഭാ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴൺ ബുഷറ ലത്തീഫ് സ്വാഗതം പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്ത പ്രതിനിധികൾ നഗരസഭ നടക്കുന്ന പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.

വിദ്യാർത്ഥികളിൽ മാലിന്യ ശേഖരണവും സംസ്ക്കരണവും ശാസ്ത്രീയമായ രീതിയിൽ നടത്തേണ്ടതിൻ്റെ പ്രാധാന്യത്തെ സംബന്ധിച്ച് അവബോധം പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന തരത്തിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മാലിന്യം സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങളിൽ ഇതിന് പരിഹാരം കാണുന്ന തരത്തിൽ പൊതുജന പങ്കാളിത്തത്തോടുകൂടി നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. വലിച്ചെറിയൽ മുക്ത വാരാചരണത്തിൻ്റെ ഭാഗമായുള്ള നഗരസഭ തല സന്ദേശ പ്രചരണ യാത്രയിൽ നഗരസഭാ ചെയർപേഴ്സൻ്റെ നേത്യത്വത്തിൽ കൗൺസിലർമാർ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനാ, ക്ലബ്ബ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments