പുൽപള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയില്‍ മകന്‍ അമ്മയെ മര്‍ദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. പരിസരവാസി മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ് (33) ആണ് അമ്മ വത്സലയെ ക്രൂരമായി മര്‍ദിച്ചത്.
വത്സല അടിയേറ്റ് നിലത്തുവീഴുന്ന ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും വത്സല പരാതി നല്‍കിയിട്ടില്ല. സ്വകാര്യ ബസ് തൊഴിലാളിയായ മെല്‍ബിന്‍ ഇതിനു മുൻപും അമ്മയെ മർദിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.