Thursday, January 9, 2025

അകലാട് ബദർ പള്ളി വി വൺ ക്ലബ്ബ് കേരളോത്സവ വിജയികൾക്ക് അനുമോദനം നൽകി

പുന്നയൂർ: കേരളോത്സവത്തിൽ വിജയികളായ ക്ലബ്ബ് അംഗങ്ങൾക്ക് അകലാട് ബദർ പള്ളി വി വൺ ആർട്സ് സ്‌പോർട്  ക്ലബ് അനുമോദനം നൽകി. പുന്നയൂർ പഞ്ചായത്ത്‌ 19-ാം വാർഡ് മെമ്പർ സുബൈദ പുളിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ്‌ അനസ് കെ.എ അധ്യക്ഷത വഹിച്ചു. വി വൺ ജി.സി.സി കമ്മിറ്റി അംഗം അൻസാർ കൂളിയാട്ട് സ്വാഗതം പറഞ്ഞു. കേരളോത്സവം തൃശൂർ ജില്ല ട്രിപ്പിൽ ജമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് ഷബീറിനെയും പഞ്ചയത്ത് തല മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഷിബിൽ, സിർഫാൻ, ഷാഫി  എന്നിവരേയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. കേരളോത്സവം പഞ്ചയത്ത്‌, ബ്ലോക്ക് ജില്ല തലത്തിൽ നേട്ടം കൈവരിച്ചവർക്ക് സ്പോട്സ് കിറ്റ് വിതരണവും നടന്നു. രക്ഷാധികാരികളായ നൗഷാദ് ആലത്തയിൽ, ഫാറൂഖ് കുന്നമ്പത്ത്, ഷമീർ കോഞ്ചാടത്ത്, വി വൺ ജിസിസി മെമ്പർമാരായ സുൽത്താൻ, സുഹൈൽ, മഹ്‌റൂഫ് എന്നിവർ നേതൃത്വം നൽകി. ക്ലബ് ട്രഷർ ഷാഫി റയൂബ്‌ നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments