Saturday, January 4, 2025

ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവം; സൺറൈസ് ക്ലബിന് ഓവറോൾ കിരീടം 

ഒരുമനയൂർ: ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിലെ വിജയികൾക്ക് അനുമോദാനവും സമ്മാനദനവും നൽകി.  സൺറൈസ് ക്ലബ് ഓവറോൾ കിരീടം നേടി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജിത സന്തോഷ്‌ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ.വി കബീർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ഫിലോമിന  ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി രവീന്ദ്രൻ, ബ്ലോക്ക് മെമ്പർ ഷൈനി ഷാജി, വാർഡ് മെമ്പർമാരായ ഹസീന അൻവർ, നഷ്‌റ മുഹമ്മദ്, സിന്ധു അശോകൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫെയർ, കെ.ജെ ചാക്കോ, സഹകരണ ബാങ്ക് പ്രസിഡണ്ട് ലീന സജീവൻ, സി.ഡി.എസ്  ചെയർപേഴ്സൺ സുലൈഖ കാദർ, കേരളോത്സവം കൺവീനർമാർ തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോഡിനേറ്റർ അഖിൽ മുരളി നന്ദി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments