തിരുവനന്തപുരം: തലസ്ഥാനത്ത് ജനുവരി 4 മുതൽ ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മത്സരങ്ങളുടെ പുരോഗതി തത്സമയം അറിയുന്നതിന് കൈറ്റ് റിലീസ് ചെയ്തിട്ടുള്ള ഉത്സവം മൊബൈൽ ആപ്പ് ഉപയോഗിക്കാം. മത്സരങ്ങളും ഫലവും കൃത്യമായി അറിയാൻ കൈറ്റിന്റെ ulsavam.kite.kerala.gov.in വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ https://play.google.com/store/apps/details?id=com.technocuz.kalolsavam എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ആപ്ലിക്കഷനായും ലഭിക്കും.