പുന്നയൂർ: തൃശൂർ ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുന്നയൂർ കുഴിങ്ങര കെ.സി പോക്കർ ഹാജി മെമ്മോറിയൽ എൽ.പി സ്കൂളിൽ നടന്ന ചാമ്പ്യൻഷിപ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കണ്ണൻ മേനോൻ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷംസുദ്ദീൻ ഗുരുക്കൾ സ്വാഗതം പറഞ്ഞു. അസോസിയേഷൻ വൈസ് പ്രസിഡണ്ട് നൗഷാദ് ഗുരുക്കൾ സംസാരിച്ചു. ജില്ലാ ട്രഷറർ ഷാഫി ഗുരുക്കൾ നന്ദിയും പറഞ്ഞു.