ചാവക്കാട്: മണത്തല അയിനിപ്പുള്ളി ചാവക്കാട് – പൊന്നാനി ദേശീയപാത 66 സർവീസ് റോഡിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രകരായ രണ്ടുപേർക്ക് പരിക്കേറ്റു. തിരുവത്ര പുതിയറ കോട്ടപ്പുറത്ത് വീട്ടിൽ ഷെക്കീർ (45), തിരുവത്ര കോട്ടപ്പുറം കാട്ടിലകത്ത് വീട്ടിൽ നൗഷാദ് (47) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. മണത്തല ഭാഗത്തുനിന്നും തിരുവത്ര പോവുകയായിരുന്ന സ്കൂട്ടറിൽ ഇടറോഡിൽ നിന്നും സർവീസ് റോഡിലേക്ക് കയറിയ കാർ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരെയും കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.