പുന്നയൂർക്കുളം: ഡി.വൈ.എഫ്.ഐ പുന്നയൂർക്കുളം വെസ്റ്റ് മേഖല സെക്രട്ടറി റ്റി.എച്ച് അൻസാറിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോ ടാക്സി വാഹനം സാമൂഹിക വിരുദ്ധർ തകർത്തതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകടനം നടത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച പുലർച്ചയാണ് അൻസാറിന്റെ ഓട്ടോ ടാക്സി ആക്രമികൾ തകർത്തത്. കൂടാതെ പ്രദേശത്തെ പൊതു ഇരിപ്പിടങ്ങൾ, സൈക്കിൾ, മോട്ടോർ ഷെഡ്ഡ് എന്നിവയും നശിപ്പിച്ചിട്ടുണ്ട്. മോട്ടോർ ഷെഡ്ഢിലെ പമ്പ് സെറ്റ് എടുത്തു കൊണ്ടുപോവുകയും ചെയ്തിരുന്നു. തങ്ങൾപടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സി.പി.ഐ
എം ഏരിയ കമ്മറ്റി അംഗവും സി.പി.എം പുന്നയൂർക്കുളം വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമായ എ.ഡി ധനീപ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് ഏറിൻ ആന്റണി സംസാരിച്ചു. ഡി.വൈ.എഫ്.ഐ പുന്നയൂർക്കുളം ഈസ്റ്റ് മേഖലാ സെക്രട്ടറി സുജീഷ് കൊളത്തേരി അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ചാവക്കാട് ബ്ലോക്ക് കമ്മിറ്റി അംഗം എം.ബി സുജീഷ് സ്വാഗതം പറഞ്ഞു. അഷ്കർ, ജസീർ എന്നിവർ നേതൃത്വം നൽകി.