എടമുട്ടം: ചാവക്കാട് – കൊടുങ്ങല്ലൂർ ദേശീയപാത എടമുട്ടം പാലപ്പെട്ടിയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. സ്‌കൂട്ടർ യാത്രക്കാരൻ ചെന്ത്രാപ്പിന്നി പാട്ടുകുളങ്ങര സ്വദേശി വത്സനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ പാലപ്പെട്ടി വളവിന് തെക്ക് ഭാഗത്തായിരുന്നു അപകടം. പരിക്കേറ്റയാളെ കരയാമുട്ടം വിവേകാനന്ദ ആംബുലൻസ് പ്രവർത്തകർ വലപ്പാട് ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.