പുന്നയൂർ: പുന്നയൂർ പഞ്ചായത്ത് ആധുനിക വാതക ശ്മശാന നിർമാണോദ്ഘാടനം നടന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഹറ ബക്കർ, സ്ഥിരം സമിതി അധ്യക്ഷരായ കെ.എ വിശ്വനാഥൻ മാസ്റ്റർ, എ.കെ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ.എസ് ശിഹാബ്, ജിസ്ന ലത്തീഫ്, പഞ്ചായത്ത് അംഗങ്ങളായ എം.കെ അറാഫത്ത്, റസീന ഉസ്മാൻ, സെലീന നാസർ, ഷൈബ ദിനേശൻ, രജനി ടീച്ചർ, എ.സി ബാലകൃഷ്ണൻ, ചിതു രാജേഷ്, ഐ.കെ.എം ജില്ല കോർഡിനേറ്റർ മനോജ് മാസ്റ്റർ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി ഇക്ബാൽ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.ബി ഫസലുദ്ദീൻ, ഷഹറബീൽ, ദയാനന്ദൻ മാമ്പുള്ളി, പി.വി ജാബിർ, ഷറഫുദ്ദീൻ, മരണാനന്തര സഹായ സമിതി പ്രതിനിധികളായ കെ.സി സദാനന്ദൻ, മുരളി വാക്കയിൽ, പഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ എന്നിവർ സംസാരിച്ചു.