കടപ്പുറം: എസ്.എഫ്.ഐ കടപ്പുറം ലോക്കൽ സമ്മേളനം സമാപിച്ചു. ജോബി ആൻഡ്രോസ് നഗറിൽ നടന്ന സമ്മേളനം എസ്.എഫ്.ഐ ജില്ല ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ചാവക്കാട് ഏരിയ സെക്രട്ടറി എൻ.എസ് സഹൃദയ കുമാർ, ഏരിയ പ്രസിഡന്റ് പി.പി മുബഷിർ ഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി (സെക്രട്ടറി) പി.പി കിരൺ, (പ്രസിഡന്റ്) പി.എ മുത്തലിബ് എന്നിവരെയും തിരഞ്ഞെടുത്തു.