Sunday, April 20, 2025

സ്കൂട്ടറിലെത്തി, പാലത്തിൽനിന്നു പുഴയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തിൽനിന്നു പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസിൽ അതുല്യ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം.

സ്കൂട്ടറിൽ എത്തിയ യുവതി സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭർത്താവ്: സുമേഷ്. മകൾ: സാന്ദ്ര. അച്ഛൻ: മണി. അമ്മ: സതി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

RELATED ARTICLES
- Advertisment -

Most Popular

Recent Comments