തൃശൂർ: തൃശൂർ നഗരമധ്യത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയുടെ കുത്തേറ്റ് ഒരാൾ കൊല്ലപ്പെട്ടത് പോലീസിന്റെ അനാസ്ഥയാണെന്ന് കെ.പി.സി.സി സെക്രട്ടറിയും കോർപ്പറേഷൻ കൗൺസിലറുമായ ജോൺ ഡാനിയൽ പറഞ്ഞു. ലഹരിമാഫിയ നഗരത്തിൽ പിടി മുറുക്കുന്നതിന്റെ സൂചനയാണ് കൊലപാതകം. പുതുവത്സരത്തിന്റെ ഭാഗമായി കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞെങ്കിലും സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ പോലീസിന് വീഴ്ച ഉണ്ടായെന്നതിന്റെ തെളിവാണ് കൊലപാതകം. ലഹരിമാഫിയയെ ചെറുക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനം വേണമെന്നും ജോൺ ഡാനിയൽ ആവശ്യപ്പെട്ടു.