ഗുരുവായൂർ: താലപ്പൊലി ചടങ്ങുകളെ തുടർന്ന് ഗുരുവായൂർ ക്ഷേത്രം ഞായറാഴ്ച നേരത്തെ അടക്കും. രാവിലെ 11.30-ന് അടയ്ക്കുന്ന ക്ഷേത്ര നട വൈകീട്ട് 4.30 കഴിഞ്ഞേ തുറക്കൂ. ഭഗവതി പുറത്തേയ്ക്ക് എഴുന്നള്ളുന്നതിനാൽ നടയടച്ചിരിക്കുന്ന ഈ സമയങ്ങളിൽ വിവാഹം, ചോറൂൺ, തുലാഭാരം വഴിപാടുകൾ ഉണ്ടാകില്ല. ഫെബ്രുവരി ഏഴിന് നടക്കുന്ന താലപ്പൊലിയ്ക്കും ഇതേ നിയന്ത്രണങ്ങളുണ്ടാകും.