വടക്കാഞ്ചേരി: വടക്കാഞ്ചേരി അകമല പട്ടാണിക്കാട് പ്രദേശത്ത് തെരുവ് നായ്ക്കൾ മാനിനെ കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. പ്രദേശത്ത് പ്രവർത്തിക്കുന്ന ഷെൽട്ടറിലെ നായ്ക്കൾ പുറത്തു ചാടി പ്രദേശവാസികൾക്ക് ഭീഷണി സൃഷ്ടിക്കുന്നതായി പരാതി വ്യാപകമായിട്ടുണ്ട്. ഈ പരാതിയിൽ ഷെൽട്ടർ ഒഴിവാക്കാൻ നഗരസഭക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച് ഇതുവരെ ഒരു നടപടിയും നഗരസഭാ അധികൃതർ കൈകൊണ്ടിട്ടില്ല. ഇത് ജനങ്ങളോടുള്ള നഗരസഭ അധികൃതരുടെ വെല്ലുവിളിയാണെന്നും ജനങ്ങളുടെയും വന്യജീവികളുടെയും സുരക്ഷാ ഉറപ്പാക്കുന്നതിനു വേണ്ട നടപടി അധികൃതർ കൈക്കൊള്ളണമെന്നും ഡിവിഷൻ കൗൺസിലർ ബുഷ്റ റഷീദ് ആവശ്യപ്പെട്ടു.