കേച്ചേരി: ചൂണ്ടലിൽ ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവാവിന് പരിക്ക്. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി രായം മരക്കാർ വീട്ടിൽ അഹമ്മദിന്റെ മകൻ അൻവറി(44)നാണ് പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.