പുന്നയൂർ: എസ്.ഡി.പി.ഐ മന്ദലാംകുന്ന് ബ്രാഞ്ച് സംഘടിപ്പിച്ച കെ.എസ് ഷാൻ സ്മാരക ഒന്നാമത് അണ്ടർ 15 ഫുട്ബോൾ ടൂർണമെന്റിൽ മന്ദലാംകുന്ന് വിൻഷെയർ ക്ലബ് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് വെസ്റ്റേൺ കുമാരൻപടിയെയാണ് വിൻഷെയർ പരാജയപ്പെടുത്തിയത്. മന്ദലാംകുന്ന് ടിപ്പു നഗറിൽ കിക്കോഫ് ചെയ്ത് ടൂർണമെന്റിൽ വിവിധ പ്രദേശങ്ങളിലെ ടീമുകളാണ് പങ്കെടുത്തത്. എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌കർ, സെക്രട്ടറി ഷാഫി, എസ്.ഡി.പി.ഐ പുന്നയൂർകുളം പഞ്ചായത്ത് പ്രസിഡന്റ് സകരിയ, വൈസ് പ്രസിഡന്റ് സുബൈർ അയിനിക്കൽ, വിവിധ സാംസ്കാരിക സംഘടനകളിലെ ഭാരവാഹികൾ ചേർന്ന് പരിചയപെട്ടു. എസ്.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ആർ.വി ആഷിക്, മന്നലാംകുന്ന് ബ്രാഞ്ച് പ്രസിഡന്റ് അമർഖാൻ, സെക്രട്ടറി ആഷിഫ്, പ്രവർത്തകരായ അഷ്ഫാക്, ശഹനാദ്, തഫ്‌സിൽ എന്നിവർ കൈമാറി. മികച്ച കളിക്കാരനായി വിൻഷെയർ ക്ലബ്ബിന്റെ മുബഷിർ, ടോപ് സ്കോർറായി ദുൽകിഫൽ, മികച്ച ഗോൾകീപ്പറായി വെസ്റ്റേൺ താരം മക്ബൂൽ എന്നിവരെ തിരഞ്ഞെടുത്തു.