Wednesday, January 22, 2025

പാലയൂരിൽ കെ.എൽ.എം സിൽവർ ജൂബിലി ഉദ്ഘാടന സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: പാലയൂരിൽ കെ.എൽ.എം സിൽവർ ജൂബിലി ഉദ്ഘാടന സദസ്സും പ്രതിഭകളെ ആദരിക്കൽ പരിപാടിയും സംഘടിപ്പിച്ചു. പാലയൂര്‍ സെൻ്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീര്‍ത്ഥകേന്ദ്രത്തില്‍ നടന്ന യോഗം കെ.എൽ.എം തൃശൂർ അതിരൂപത ഡയറക്ടർ റവ.ഫാ.പോൾ മാളിയ്യമ്മാവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഡ്വ. ജെറി ജോസ് കൊമ്പൻ അധ്യക്ഷത വഹിച്ചു. ആർച്ച് പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴയ്‌ക്ക് മുഖ്യ പ്രഭാഷണം നടത്തി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും  ഉന്നത വിദ്യഭ്യാസ മേഖലകളിലും തൊഴിൽ മേഖലയിലും മികവ് പുലർത്തിയവരെയും  കെ.എൽ.എം ഫൊറോന-രൂപത ഭാരവാഹികളെയും പാലയൂർ കെ.എൽ.എമ്മിന്റെ പ്രഥമ പ്രസിഡണ്ട് ഷൈജു പേരകത്തിനെയും അനുമോദിക്കുകയും ചെയ്തു. പാലയൂർ തീർത്ഥകേന്ദ്രം അസിസ്റ്റന്റ് വികാരി ഫാദർ ഡെറിൻ അരിമ്പൂർ, പാലയൂര്‍ തീര്‍ത്ഥകേന്ദ്രം ട്രസ്റ്റി സി. ഒ.ഫ്രാൻസിസ്,  കെ.എൽ.എം തൃശൂർ അതിരൂപത പ്രസിഡന്റ്  മോളി ജോബി, കെ.എൽ.എം തൃശൂർ അതിരൂപത ജനറൽ സെക്രട്ടറി  ബേബി വാഴക്കാല, കെ.എൽ.എം തൃശൂർ അതിരൂപത ട്രഷറര്‍ ഫ്രെഞ്ചി ആന്റണി, കെ.എൽ.എം പാലയൂർ ഫൊറോന പ്രസിഡന്റ്  ടി. ജെ.ഷാജു , കെ.എൽ.എം. പാലയൂർ ഫൊറോന സെക്രട്ടറി തോമസ് ചിറമ്മൽ, ഭക്തസംഘടന ഏകോപന സമിതി കൺവീനർ തോമസ് വാകയിൽ, പാലയൂർ കെ.എൽ.എം. വനിത വിഭാഗം പ്രസിഡന്റ്  എൽസ ജോസ് എന്നിവര്‍ സംസാരിച്ചു. സിൽവർ ജൂബിലി ജനറൽ കൺവീനർ അഡ്വ. ഇ.എം സാജൻ സ്വാഗതവും  പോഗ്രാം കണ്‍വീനര്‍ ടിറ്റോ സൈമണ്‍ നന്ദി പറഞ്ഞു . തുടർന്ന് പിയൂസ് സ്നേഹരാഗം പാലയൂരിന്റെ ബാൻഡ് ഷോയും പാലയൂര്‍  ഫൊറോന ചർച്ച് ക്വയര്‍ അവതരിപ്പിച്ച സംഗീത നിശയും ഷിയാക്കത്ത് അലി സംഘം അവതരിപ്പിച്ച ഗസ്സൽ രാവും ഉണ്ടായി. സെക്രട്ടറി സി. ജെ.ഷാജു , ട്രഷർ സജി ജോണ്‍, പ്രോഗ്രാം കൺവീനർ ടിറ്റോ സൈമൺ, ഇ. ടി.റാഫി, ജോബി ആന്റോ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments