Wednesday, January 22, 2025

എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങി; രണ്ടു ബോട്ടുകളിലെ 19 തൊഴിലാളികളെ രക്ഷപ്പെടുത്തി, ബോട്ടുകളും കരക്കെത്തിച്ചു

ചാവക്കാട്: മത്സ്യബന്ധനത്തിന് പോയി  കടലിൽ കുടുങ്ങിയ 2 ബോട്ടുകളും  19 മത്സ്യത്തൊഴിലാളികളെയും ഫിഷറീസ് – എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം  രക്ഷപ്പെടുത്തി കരയ്ക്ക്  എത്തിച്ചു. മുനക്കകടവ് ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ നിന്നും ഇന്ന് പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മേരി മാത 2 എന്ന ബോട്ടും വെള്ളിയാഴ്ച മത്സ്യബന്ധനത്തിന് പോയ

അൽഫത്ത് ബോട്ടുമാണ്  കടലിൽ കുടുങ്ങിയത്. കരയിൽ  നിന്നും  19 കിലോമീറ്റർ അകലെയാണ് മേരിമാത   ബോട്ട് എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്. ബോട്ടിൽ 10 മത്സ്യത്തൊഴിലാളികൾ ഉണ്ടായിരുന്നു. ഇവരെയാണ് ഫിഷറീസ് – മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് റെസ്‌ക്യൂ സംഘം ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചതെന്ന് ഫിഷറീസ് അധികൃത സർക്കിൾ ലൈവ് ന്യൂസിനോട് പറഞ്ഞു. കടലില്‍ 10 നോട്ടിക്കല്‍ മൈല്‍  അകലെ വാടാനപ്പിള്ളി പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ് മേരിമാത ബോട്ടിന്റെ  എഞ്ചിന്‍ നിലച്ചത്. കൊല്ലം കാവനാട് സ്വദേശി ഹെറിന്‍ പയസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്. ഈ ബോട്ടിലുണ്ടായിരുന്ന  കൊല്ലം സ്വദേശികളായ 10 മത്സ്യത്തൊഴിലാളികളെയും  രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചത്. രാവിലെ 11.15 നോടുകൂടിയാണ് ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.  ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി സീമയുടെ നിര്‍ദ്ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ ഷിഹാബ്, അജിത്ത്കുമാര്‍ ബോട്ട് സ്രാങ്ക് റഷീദ്, എഞ്ചിന്‍ ഡ്രൈവര്‍ റാഫി എന്നിവരാണ്  രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ അല്‍ഫത്ത് എന്ന ബോട്ടിന്റെ പ്രൊപ്പല്ലറില്‍ വല ചുറ്റിയാണ്  എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്. ഈ ബോട്ടിലുണ്ടായിരുന്ന  9 മത്സ്യതൊഴിലാളികളെയും  ഫിഷറീസ് വകുപ്പിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തി കരയിലെത്തിച്ചു. കടലില്‍നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ അഴിമുഖം വടക്ക്-പടിഞ്ഞാറ് ഭാഗത്ത് വെച്ചാണ്   പ്രൊപ്പല്ലറില്‍ വലചുറ്റി എഞ്ചിന്‍ നിലച്ചത്.  തൃശ്ശൂര്‍  തളിക്കുളം സ്വദേശി  മുഹമ്മദ് യൂസഫിന്റെ  ഉടമസ്ഥതയിലുള്ളതാണ്   ബോട്ട്. രാത്രി 9.30 നോടുകൂടിയാണ്  ബോട്ടും തൊഴിലാളികളും കടലില്‍ കുടുങ്ങിക്കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്.  

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. സി. സീമയുടെ നിര്‍ദ്ദേശാനുസരണം, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് വിജിലന്‍സ് വിങ് ഓഫീസര്‍മാരായ വി.എന്‍ പ്രശാന്ത്കുമാര്‍, വി.എം ഷൈബു, ഇ.ആര്‍ ഷിനില്‍കുമാര്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ, പ്രസാദ്, കൃഷ്ണപ്രസാദ്, ബോട്ട് സ്രാങ്ക് ദേവസ്സി മുനമ്പം, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരാണ്  രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് . ജില്ലയിൽ  ഈ ആഴ്ചയില്‍ മാത്രം  ഇത്  മൂന്നാമത്തെ യാനമാണ് കടലില്‍ അകപ്പെടുന്നത്.

മസ്കറ്റിൽ ഏഷ്യൻ അറബ്‌ ബിസിനസ്സ്‌ ഫോറം 2024 സംഘടിപ്പിച്ചു

RELATED ARTICLES
- Advertisment -

Most Popular

Recent Comments