ഗുരുവായൂർ: കേരള പ്രവാസി സംഘം തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന് എ.സി ആനന്ദൻ അനുസ്മരണം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ പത്തിന് ഗുരുവായൂർ നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന അനുസ്‌മരണ ദിനാചാരണ യോഗം കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.വി അബ്ദുൽഖാദർ ഉദ്ഘാടനം ചെയ്യും. അനുസ്മരണത്തോടനുബന്ധിച്ച് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ല പ്രവാസി പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ അർഹമായ വ്യക്തികൾക്ക് ബയോ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യും. അനുസ്മരണ യോഗത്തിൽ. ഗുരുവായൂർ മുനിസിപ്പൽ ചെയർമാൻ എം കൃഷ്‌ണദാസ്, കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സി.കെ കൃഷ്‌ണദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി അഷറഫ് ഹാജി, എം.കെ ശശിധരൻ, എൻ.ബി മോഹൻ, സുലേഖ ജമാൽ തുടങ്ങിയവർ പങ്കെടുക്കും. എം.എ അബ്ദുൾ റസാഖ്, കെ.ആർ സൂരജ്, എ.എസ് താജുദ്ദീൻ, സുലേഖ ജമാൽ, ശാലിനി രാമകൃഷ്ണൻ, ബാഹുലേയൻ മണിഗ്രാമം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മസ്കറ്റിൽ ഏഷ്യൻ അറബ് ബിസിനസ്സ് ഫോറം 2024 സംഘടിപ്പിച്ചു